Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
രണ്ടാം പിണറായി മന്ത്രിസഭ,കെ.കെ.ശൈലജ ടീച്ചർ പുറത്ത് 

May 18, 2021

May 18, 2021

തിരുവനന്തപുരം : പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ.ശൈലജ ടീച്ചർ മന്ത്രിയാവില്ല.കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുകയും രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്ത ശൈലജ ടീച്ചർ ഇത്തവണയും മന്ത്രിയാകുമോ എന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമാകുന്നത്.

രണ്ടാം മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശൈലജ ടീച്ചറെ മന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് സൂചന.അതേസമയം,നിപ്പ,കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആരോഗ്യമന്ത്രിയെ ഒഴിവാക്കുന്നത് നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ കാര്യമായി ബാധിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News