Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കരിപ്പൂര്‍ വിമാനദുരന്തത്തിന് ഒരാണ്ട്: അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നില്ല

August 07, 2021

August 07, 2021

ദുബൈ: കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം.ആഗസ്റ്റ് ഏഴിനായിരുന്നു യു.എ.ഇയെയും കേരളത്തെയും നടുക്കി എയര്‍ ഇന്ത്യ വിമാനം ദുരന്തത്തിലേക്ക് ലാന്‍ഡ് ചെയ്തത്. ദുബൈയില്‍ നിന്ന് പറന്നുയര്‍ന്ന വന്ദേഭാരത് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ 35 മീറ്റര്‍ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ക്യാപ്റ്റനും സഹ പൈലറ്റും ഉള്‍പ്പെടെ 21 ജീവനാണ് പൊലിഞ്ഞത്.
174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാല് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇവരില്‍ 10 പേര്‍ കോഴിക്കോട്, ആറുപേര്‍ മലപ്പുറം, രണ്ടുപേര്‍ പാലക്കാട്, ഒരാള്‍ വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തില്‍നിന്ന് കരകയറാന്‍ സാധിക്കാത്തവരും ഇപ്പോഴുമുണ്ട്്്.
അപകടം നടന്ന് ഒരു വര്‍ഷമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്‍ഷുറന്‍സ് കമ്ബനിയുടെ നഷ്ടപരിഹാരം ലഭിച്ചത് വളരെ കുറച്ചു പേര്‍ക്കാണ്. അതും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. ബാക്കിയുള്ളവര്‍ വിവിധ കോടതികളില്‍ കേസ് നടത്തുന്നുണ്ട്.സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം വീതം നല്‍കി. എന്നാല്‍, ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും ചെറിയ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും നല്‍കിയിട്ടില്ല.പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ഇന്ന്  കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ സംഗമിക്കുന്നത്.  പരിപാടിയില്‍ എം.കെ. രാഘവന്‍ എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ഓണ്‍ലൈനായും സംബന്ധിക്കും.

 


Latest Related News