Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് വ്യാപനം, ഒമാനിൽ ജുമുഅ നമസ്കാരം നിർത്തിവെക്കാൻ നിർദേശം

January 22, 2022

January 22, 2022

മസ്കത്ത് : കോവിഡ് കേസുകൾ അനുദിനം വർധിക്കുന്നത് കണക്കിലെടുത്ത് ഒമാനിൽ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 23 ഞായറാഴ്ച്ച മുതൽ 14 ദിവസത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ. പള്ളികളിൽ ജുമുഅ നമസ്കാരം നിർത്തിവെക്കാനും, മറ്റ് നമസ്കാരങ്ങൾക്ക് അൻപത് സ്ഥാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനും നിർദേശമുണ്ട്. 

ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. തൊഴിലിടങ്ങളിലും പുതിയ നിയന്ത്രണങ്ങളുണ്ട്. പകുതി ജീവനക്കാർ നേരിട്ടെത്തിയും, ബാക്കി ജീവനക്കാർ വീടുകളിൽ ഇരുന്നും ജോലി ചെയ്യണമെന്ന് സുപ്രീം കമ്മിററി വ്യക്തമാക്കി. പൊതുപരിപാടികൾ മാറ്റിവെക്കണമെന്നും റസ്റോറന്റുകളും കടകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.


Latest Related News