Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ സർക്കാരിന് കീഴിൽ പ്രവാസികൾക്ക് നിരവധി തൊഴിലവസരങ്ങൾ,നിർദേശങ്ങൾ ഇങ്ങനെ

November 02, 2021

November 02, 2021

ദുബൈ: സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരമൊരുക്കി യുഎഇ ഗവണ്മെന്റ്. വിവിധങ്ങളായ വകുപ്പുകളിൽ, 50000 ദിർഹം വരെ ശമ്പളമുള്ള ജോലികളിലേക്കാണ് വിദേശികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ രാജ്യക്കാർക്കും ജോലിക്ക് അപേക്ഷ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നഴ്സ്, ഡോക്ടർ, ഇമാം, ലാബ് ടെക്നിഷ്യൻ തുടങ്ങി നിരവധി മേഖലകളിൽ ഒഴിവുകളുണ്ട്.  

ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ദുബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

തസ്‍തികകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ

അസിസ്റ്റന്റ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
സീനിയര്‍ പൊടിയാട്രിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 20,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ
പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി -  ശമ്പളം 40,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ.
വെല്‍നെസ് മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
ഇമാം - ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്‍ള്‍ ആക്ടിവിറ്റീസ് വകുപ്പ്
സ്‍പാ മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
കാത്ത് ലാബ് ടെക്നീഷ്യന്‍ - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
പേഴ്‍സണല്‍ ട്രെയിനര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ് - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
സൈക്കോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
സ്റ്റാഫ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
ബിടിഒ പ്രൊജക്ട് മാനേജര്‍ - ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് - ശമ്പളം 30,000 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹം വരെ.
ചീഫ് സ്‍പെഷ്യലിസ്റ്റ് - ഡാറ്റാ മാനേജ്‍മെന്റ് - ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ്.
സ്റ്റെറിലൈസേഷന്‍ അറ്റന്‍ഡന്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി.


Latest Related News