Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ പള്ളി മുഅദ്ദിനെ ബാങ്ക് വിളിക്കുന്നതിനിടെ കഴുത്തറുത്ത് കൊന്നു 

December 30, 2020

December 30, 2020

ജിദ്ദ : സൗദിയിലെ ജിദ്ദയിൽ മുസ്ലിം പള്ളിയിലെ മുഅദ്ദിനെ അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തി.അൽ ഹറാസാത്ത് ഡിസ്ട്രിക്റ്റിലെ പള്ളിയിൽ മുഅദ്ദിനായി സേവനമനുഷ്ഠിക്കുന്ന അറുപതുകാരനായ  വൃദ്ധനെയാണ് തിങ്കളാഴ്ച രാത്രി ഇശാ നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിനിടെ രണ്ടംഗ സംഘം പള്ളിയിൽ കയറി ആക്രമിച്ചത്.കൃത്യത്തിനു ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.പ്രതികളിൽ ഒരാൾ പിന്നീട് സുരക്ഷാ വിഭാഗത്തിന് മുന്നിൽ കീഴടങ്ങി.രണ്ടാം പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News