Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ജിദ്ദയിൽ പ്രവാസിയായിരുന്ന മലയാളി വിദ്യാർത്ഥി പർവതാരോഹണത്തിനിടെ ശ്വാസംമുട്ടി മരിച്ചു

October 18, 2021

October 18, 2021

ജിദ്ദ : പർവതാരോഹണത്തിനിടെ ജിദ്ദയിലെ മലയാളി യുവാവ് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു.ജിദ്ദയിൽ പ്രവാസിയായ മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ള(സൈഫു വണ്ടൂർ) യുടെ മകനും ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥിയുമായ മാസിൻ( 18) ആണ് മരിച്ചത്.പഠനത്തിനായി നാട്ടിലെത്തിയ മാസിൻ ജിദ്ദ ഡാൻസ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും സോക്കർ ഫ്രീക്സ് ഫുട്‍ബോൾ അക്കാദമിയിൽ അംഗവുമായിരുന്നു.മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു.

ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.വെള്ളിയാഴ്ച  എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം  അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.ഗൈഡുകളോ സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റക്കാണ് മാസിൻ പർവതാരോഹണത്തിന് ശ്രമിച്ചതെന്ന് മൌണ്ട് എവറസ്റ്റ് റ്റുഡേ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.ബോധരഹിതനായ ഉടൻ ഹിമാലയൻ ആർട്ടിറ്റ്യുട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News