Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഇസ്രായേൽ

February 01, 2022

February 01, 2022

അബുദാബി : യു.എ.ഇയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രായേൽ പ്രസിഡണ്ട് ഇസാക്ക് ഹെർസോഗ് പറഞ്ഞു.രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന യു.എ.ഇ സന്ദർശനത്തിനായി ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ഇന്നലെ രാവിലെയാണ് അബുദാബിയിലെത്തിയത്. പത്നിക്കൊപ്പം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ യു.എ.ഇ.യുടെ ഉപ സൈന്യാധിപ സ്ഥാനം കൂടി വഹിക്കുന്ന രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.

അബുദാബിയിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തെ  അപലപിച്ച ഇസ്രായേൽ, സുരക്ഷാ കാര്യങ്ങളിൽ പിന്തുണ അറിയിക്കുകയും ചെയ്തു. ഇസ്രായേൽ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഹെർസോഗ് ഒരു ജി.സി. സി രാഷ്ട്രം സന്ദർശിക്കുന്നത്. ചർച്ചക്ക് ശേഷം പ്രസിഡന്റിനും പത്നിക്കും  ഖസർ അൽ വതനിൽ ആചാരപരമായ വരവേൽപ്പ് നൽകി. ഇരുവരും ഇന്ന് ദുബായ് എക്സ്പോ മേള സന്ദർശിക്കും.


Latest Related News