Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നാഫ്തലി ബെന്നറ്റ് ഇന്ന് യു.എ.ഇയിൽ,ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനം

December 13, 2021

December 13, 2021

ദുബായ് : ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെനറ്റ് ഇന്ന് യുഎഇയിലെത്തും. ഒരു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമെന്ന പ്രത്യേകത കൂടിയുണ്ട് ബെനറ്റിന്റെ സന്ദർശനത്തിന്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നാഫ്തലി ബെനറ്റ് അറിയിച്ചു. നയതന്ത്രബന്ധം രൂപപ്പെടുത്തി ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ യു.എഇ സന്ദർശനം.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേകിച്ച് സാമ്പത്തിക-പ്രാദേശിക മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ച നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് 'ദ ഗാഡിയൻ' റിപ്പോർട്ട് ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 


Latest Related News