Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിൽ ഇന്ത്യയിലേക്കുള്ള റഫേൽ വിമാനങ്ങൾ നിർത്തിയിട്ടിരുന്ന വ്യോമത്താവളത്തിന് സമീപം ഇറാന്റെ മിസൈലുകൾ പതിച്ചു

July 29, 2020

July 29, 2020

ദുബായ്: ഇന്ത്യയിലേക്കുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരുന്ന ദുബായിലെ അല്‍ ദഫ്രയ്ക്ക് സമീപം ഇറാന്റെ മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. ഇറാൻ  റെവല്യൂഷണറി സേന നടത്തിയ പരിശീലനത്തിനിടെയാണ് മിസൈലുകള്‍ ഫ്രഞ്ച് നാവികതാവളത്തിന് സമീപം വീണത്.

ചൊവ്വാഴ്ച രാത്രിയിലാണ് ഇന്ത്യയ്ക്കായുള്ള അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും യു.എ.ഇയിലെ അല്‍ ദഫ്ര ഫ്രഞ്ച് വ്യോമത്താവളത്തിലെത്തിയത്. ഇറാന്റെ മിസൈല്‍ പരീക്ഷണം നടന്നിരിക്കുന്നതും അന്ന് രാത്രിയാണ്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറാണ് അല്‍ ദഫ്രയിലേയ്ക്കുള്ള ദൂരം.

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മിസൈലുകളുടെ ദിശമനസ്സിലാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം അല്‍ ദഫ്രയിലും ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തിലും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമത്താവളത്തിനടുത്തുള്ള കടലിലാണ് മിസൈലുകള്‍ പതിച്ചത്.സംഭവത്തെ തുടർന്ന് യു.എ.ഇ യിലെയും ഖത്തറിലെയും അമേരിക്കൻ സൈനിക താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം,യു.എ.ഇ യിൽ നിന്നും പുറപ്പെടുന്ന റഫേൽ വിമാനങ്ങൾ ഇന്നുച്ചയോടെ ഹരിയാനയിലെത്തും.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 


Latest Related News