Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഐപിഎൽ ആവേശപ്പൂരത്തിന് ഇന്നാരംഭം

September 19, 2021

September 19, 2021

 

കോവിഡ് പ്രതിസന്ധി കാരണം പാതിയിൽ മുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പ് ഇന്ന് പുനരാരംഭിക്കും. ഇന്ത്യൻ സമയം രാത്രി 7:30 ന് ആരംഭിക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കരുത്തരായ ചെന്നൈ സൂപ്പർകിങ്‌സുമായി കൊമ്പുകോർക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ഹാട്രിക്ക് കിരീടം ലക്ഷ്യമിടുന്ന മുംബൈ നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. മുൻ ഇന്ത്യൻ നായകൻ ധോണിക്ക് കീഴിലിറങ്ങുന്ന ചെന്നൈ മികച്ച ഫോമിലായതിനാൽ വീറുറ്റ പോരാട്ടമാവും കാണികളെ കാത്തിരിക്കുന്നത്. സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണക്കുന്ന പിച്ചിൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുത്തേക്കും.


Latest Related News