Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ ഇന്ത്യക്കാർ എംബസിയിൽ പേർ രജിസ്റ്റർ ചെയ്യണം

August 29, 2019

August 29, 2019

മസ്കത്ത് : ഒമാനിലുള്ള ഇന്ത്യക്കാര്‍ എംബസിയില്‍ പേർ  രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.ഇതിനായി ഒമാൻ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ ദീര്‍ഘകാലമായി കഴിയുന്നവരും സന്ദർശക വിസ  അടക്കമുള്ള ഹ്രസ്വകാല വിസയിലെത്തുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ആവശ്യപ്പെടുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഇന്ത്യക്കാരെ പെെട്ടന്ന് കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും ഇത് സഹായകമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒാണ്‍ലൈന്‍ രജിസ്ട്രേഷനില്‍ അപേക്ഷകര്‍ പാസ്പോര്‍ട്ടില്‍ നല്‍കിയ പ്രകാരമുള്ള പേര്, പാസ്പോര്‍ട്ട് നമ്ബര്‍, പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ്േപാര്‍ട്ടിെന്‍റ കാലാവധി, ജോലി, ഒമാനില്‍ തങ്ങുന്നതിെന്‍റ കാരണം,, ഒമാനില്‍ എത്തിയ തീയതി, ഒമാനിലെ വിലാസം, ടെലിഫോണ്‍ നമ്ബര്‍ എന്നിവ നല്‍കണം. ഹ്രസ്വകാല വിസയില്‍ വന്നവരും ഒമാനില്‍ തങ്ങിയ കാലാവധി രേഖപ്പെടുത്തണം.

https://www.indemb-oman.gov.in/register.php


ഒരു ഇന്ത്യന്‍ പൗരനെ പറ്റിയുള്ള വിവരങ്ങളും പാസ്പോര്‍ട്ട് അടക്കം വിവരങ്ങളും ലഭ്യമാവുന്നത് വഴി അത്യാവശ്യ ഘട്ടത്തില്‍ ഇവരുമായി ബന്ധപ്പെടാന്‍ സഹായകമാവുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.


Latest Related News