Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ഇനിയും വൈകും

March 02, 2022

March 02, 2022

ഡൽഹി : കോവിഡ് പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ നിർത്തിവെച്ച സാധാരണ യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇനിയും വൈകുമെന്ന് സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ അറിയിച്ചു. ഫെബ്രുവരി 28 ന് പുറത്തിറക്കിയ പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എയർ ബബിൾ വ്യവസ്ഥ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ തുടരും. 


35 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും എയർ ബബിൾ ഉപയോഗിച്ച് വിമാന സർവീസുള്ളത്. ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, യു.എ.ഇ, ബഹ്‌റൈൻ, ഭൂട്ടാൻ, കാനഡ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഒമാൻ, നൈജീരിയ, ജപ്പാൻ, ഉസ്‌ബെക്കിസ്ഥാൻ, റുവാണ്ട, റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, സ്വിറ്റ്‌സർലാന്റ്, സിചെല്ലസ്, മാലിദ്വീപ്, ടാൻസാനിയ, യുക്രൈൻ, എത്യോപ്യ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമനി, മൗറീഷ്യസ്, ഇറാഖ്, ഹോളണ്ട്, കെനിയ, കസാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയും. 2020 മാർച്ച്‌ 23 നാണ് ഇന്ത്യയിൽ സാധാരണ വിമാനസർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ഏറെ വൈകാതെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.


Latest Related News