Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലം : ഐഎംഎഫ്

September 13, 2019

September 13, 2019

അതേസമയം,ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ച പ്രാപിക്കുകയാണെന്ന നിരന്തരമായ പ്രസ്താവനകളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്ന് രാജ്യാന്തര മോണിറ്ററിങ് ഏജൻസിയായ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) വ്യക്തമാക്കി.

പാരിസ്ഥിതിക കാരണങ്ങളും കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.കോര്‍പ്പറേറ്റ് മേഖലയ്ക്ക് പുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എട്ട് ശതമാനമായിരുന്നു വളര്‍ച്ച.2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3ശതമാനം കുറച്ച്‌ ഏഴ് ശതമാനമാക്കിയിട്ടുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ ഇപ്പോഴത്തെ നിരീക്ഷണം. ഇക്കാലയളവിൽ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

അതേസമയം,ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ച പ്രാപിക്കുകയാണെന്ന നിരന്തരമായ പ്രസ്താവനകളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
 


Latest Related News