Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററായ തൃശൂർ സ്വദേശി വി.കെ.പി മുരളീധരൻ അന്തരിച്ചു

January 28, 2022

January 28, 2022

ദുബായ് : ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓഡിറ്ററും, കോൺഗ്രസ് നേതാവുമായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വി.കെ.പി മുരളീധരൻ (62) അന്തരിച്ചു. കോവിഡിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. കോവിഡിൽ നിന്ന് മുക്തനായി പത്ത് ദിവസം കഴിഞ്ഞിരുന്നെങ്കിലും ഇദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരുന്നില്ല. 


മൂന്ന് വർഷത്തോളം തുടർച്ചയായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജയുടെ ഓഡിറ്ററായ മുരളീധരൻ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച വ്യക്തിയാണ്. മഹാത്മാഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ മുരളീധരൻ, കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ ഗ്ലോബൽ കമ്മിറ്റി അംഗമായിരുന്നു. 

ഭാര്യ : റീന 

മക്കൾ : മംമ്ത ലക്ഷ്മി, ശീതൾ


Latest Related News