Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗഹൃദ ഫുട്‍ബോൾ : ഇന്ത്യൻ വനിതകൾ യു.എ.ഇയെ തളച്ചു

October 04, 2021

October 04, 2021

ദുബൈ: സൗഹൃദ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യക്ക് മികച്ച വിജയം. 4- 1 നാണ് ഇന്ത്യൻ വനിതകൾ യു.എ.ഇയെ തളച്ചത്. . ദുബൈ സിയബ്​ അവാന സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപതാം മിനുട്ടിൽ മനീഷ കല്യാണിലൂടെയാണ്​ ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്​. ഏഴ്​ മിനിറ്റ്​ കഴിഞ്ഞപ്പോള്‍ പ്യാരി സാസാ വീണ്ടും വല കുലുക്കി. 41ാം മിനിറ്റില്‍ സ്വീറ്റീ ദേവിയും 75ാം മിനിറ്റില്‍ അഞ്​ജു താമയും ഇന്ത്യയുടെ ഗോള്‍പട്ടിക തികച്ചു. അഞ്ചര മാസത്തിനു ശേഷം മൈതാനത്തിറങ്ങിയ ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ ജയമാണിത്​. ഈ വര്‍ഷം കളിച്ച അഞ്ചു​ മത്സരങ്ങളിലും ഇന്ത്യ പരാജയം നുണഞ്ഞിരുന്നു. ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിന്​ മുന്നോടിയായാണ്​ സൗഹൃദ മത്സരത്തിനിറങ്ങിയത്​. തിങ്കളാഴ്​ച​ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ തുനീഷ്യയെ നേരിടും. ബഹ്​റൈന്‍, ചൈനീസ്​ തായ്​പേയ്​ ടീമുകള്‍ക്കെതിരെയും ഇന്ത്യ സൗഹൃദ മത്സരം നടത്തും. അടച്ചിട്ട സ്​റ്റേഡിയത്തിലാണ്​ മത്സരം നടക്കുന്നത്​.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 


Latest Related News