Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ സഹകരണം,കോളേജ് പ്രൊഫസർമാരെ ഇന്ത്യ അബുദാബിയിലേക്ക് അയക്കും

August 27, 2021

August 27, 2021

അബുദാബി : വിദ്യാഭ്യാസരംഗത്ത് ഏറെ പ്രധാനപ്പെട്ടൊരു കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യയും യുഎഇയും. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും (ICCR), ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയും (NYUAD) തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം ഇന്ത്യൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാർ ഓരോ വർഷവും ആറ് മുതൽ പത്ത് മാസം വരെ അബുദാബിയിൽ ചിലവഴിക്കും.ഇതുവഴി ഗവേഷണത്തിലും സാമൂഹ്യശാസ്ത്ര അധ്യാപനത്തിലും ഇവരുടെ സേവനം അബുദാബിക്ക് ഉപയോഗിക്കാം.

ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയും, ഇന്ത്യൻ എംബസിയും സംയുക്തമായി പത്രക്കുറിപ്പിലൂടെയാണ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. യുഎഇ പ്രവാസികളിൽ സിംഹഭാഗവും ഇന്ത്യക്കാരായതിനാൽ ഈ നീക്കം ഇരുകൂട്ടർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും NYUAD അറിയിച്ചു. ഗൾഫ് മേഖലയിലെ ഒരു യൂണിവേഴ്സിറ്റിയുമായി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കരാറിൽ രാജ്യം ഒപ്പിടുന്നതെന്ന് ഐസിസിആറിനെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പിട്ട ഇന്ത്യൻ അംബാസിഡർ പവൻ കപൂർ പറഞ്ഞു.

 


Latest Related News