Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ,മൽസരം വൈകീട്ട് 7.30ന് ദുബായിൽ

October 24, 2021

October 24, 2021

ദുബായ് : ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ ആവേശ പോരാട്ടം ഇന്ന്. ട്വന്റി 20 ലോകകപ്പില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് ദുബായിലാണ് ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം .

ഏറെകാലത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും മുന്‍താരങ്ങളുടെ വാക്പോരിനിടെയാണ് ടി20 ക്രിക്കറ്റിലെ മികച്ച പോരാട്ടം നടക്കുന്നത്. ടിക്കറ്റ് വില്‍പന തുടങ്ങിയ അന്നുതന്നെ ഇന്ത്യ പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു.

ചിരവൈരികളായ പാകിസ്താനുമായുള്ള മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം നേടിയതും പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു.

റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. ടി20യില്‍ അഞ്ചും ഏകദിന ലോകകപ്പുകളില്‍ ഏഴും തവണ ഇരുടീമുകളും കൊമ്ബു കോര്‍ത്തിട്ടുള്ളത്. ടി20 ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇത്തവണയും മികച്ച പ്രതീക്ഷയിലാണ് ഇന്ത്യയും. സന്നാഹ മത്സരത്തില്‍ രണ്ടിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്നത്തെ ഇന്നത്തെ മത്സരം അനായാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.

ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് സിറ്റി എക്സ്ചേഞ്ചിൽ 20.40 മൊബൈൽ ആപ് 20.44 

 


Latest Related News