Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ വാഹനാപകടം, നാല് യുവാക്കൾ മരിച്ചു

February 26, 2022

February 26, 2022

റിയാദ് :സൗദി അറേബ്യ - കുവൈത്ത് അതിർത്തിയിൽ ഉണ്ടായ വാഹന അപകടത്തിൽ നാല് യുവാക്കൾ മരണപ്പെട്ടു. മരിച്ചത് യു.എ.ഇ പൗരന്മാരാണെന്ന് സൗദി പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു. 

കുവൈത്ത് അതിർത്തിയിലുള്ള അൽ ഖാഫ്ജി ടൗണിലായിരുന്നു അപകടം. ഇബ്രാഹിം എസ്സാം അൽ അവാദി, ഒമർ അബ്ദുള്ള അൽ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബർ, യൂസുഫ് അലി അൽ ബലൂഷി എന്നിവരാണ് മരിച്ചത്. ഇവർ യു.എ.ഇ.യിൽ നിന്നും സൗദിയിലേക്ക് പോകുന്നതിനിടെയാണ്  അപകടമുണ്ടായത്.


Latest Related News