Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ?ഗുജറാത്തിലെ സ്‌കൂൾ വിദ്യാർഥികൾ ഉത്തരമെഴുതണം 

October 13, 2019

October 13, 2019

അഹമ്മദാബാദ് : മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്തിലെ ഒൻപതാം ക്ലാസ്സ്‌ ചോദ്യ പേപ്പർ. സ്വകാര്യ സ്കൂളിലെ ക്ലാസ്സ്‌ പരീക്ഷക്കുള്ള ചോദ്യത്തിലാണ് ഗാന്ധി ആത്മഹത്യ ചെയ്‌തതാണെന്ന് ചിത്രീകരിച്ചിരിക്കുന്നത്. വിഷയം അന്വേഷിച്ചു വരികയാണെന്ന് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ പറഞ്ഞു.

ഗുജറാത്തിലെ സുഫലാം ഫാല വികാസ് സൻകുൽ എന്ന സംഘടനക്ക് കീഴിലുള്ള സ്വകാര്യ സ്കൂളുകളിൽ ആണ് ചോദ്യ പേപ്പർ വിതരണം ചെയ്തത്. ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സ്‌ പരീക്ഷക്ക് നൽകിയ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം. മഹാത്മാ ഗാന്ധി എങ്ങനെയാണു ആത്മഹത്യ ചെയ്തതെന്ന തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യമാണ് കുട്ടികൾക്ക് നൽകിയത്. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചുവെന്ന മറുപടിയാണ് ഗുജറാത്ത്‌ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

മദ്യ നിരോധനമുള്ള ഗുജറാത്തിൽ മദ്യപിച്ചു വഴക്കുണ്ടാക്കുന്നവരെക്കുറിച്ച് പരാതി തയ്യാറാക്കാനുള്ള ചോദ്യം, ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കും നൽകി. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


Latest Related News