Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ,കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

July 17, 2021

July 17, 2021

മസ്കത്ത് : ഒ​മാന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ. പ​ല ഭാ​ഗ​ത്തും താ​ഴ്​​വ​ര​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ താ​ഴ്​​വ​ര​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട്.മ​ഴ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു, നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി. മ​ഴ കാ​ര​ണം സൂ​റി​ല്‍ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ശർഖിയ ഗവർണറേറ്റിലെ സുറിലും ജലാൻ ബാനി ബു അലിയിലും വാദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നാല്‌ പേരെ കാണാതായി.ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തു കാ​ര​ണം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ട്​ പ​റ്റി. സൂ​ര്‍ വി​ലാ​യ​ത്തി​ലെ ഏ​ക​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. തെ​ക്ക​ന്‍ ശ​ര്‍​ഖി​യ്യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍ കാ​മി​ല്‍ അ​ല്‍ വാ​ഫി​യി​ലും ശ​ക്ത​മാ​യി മ​ഴ പെ​യ്​​തു. മ​ഴ​ക്കൊ​പ്പം ആ​ലി​പ്പ​ഴ വ​ര്‍​ഷ​വും ഉ​ണ്ടാ​യ​ത് ദു​ര​ന്തം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി.നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 


Latest Related News