Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കനത്ത മഴ, യുഎഇയിലെ പ്രധാനറോഡ് താൽകാലികമായി അടച്ചിടും

January 02, 2022

January 02, 2022

ഷാര്‍ജ: യുഎഇയില്‍ മിക്ക ഇടങ്ങളിലും കനത്ത മഴ പെയ്‍ത സാഹചര്യത്തില്‍ ഷാര്‍ജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിടും. മഹാഫില്‍ എരിയയില്‍ നിന്ന് കല്‍ബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് റോഡുകളും അടയ്‍ക്കുമെന്നാണ് അറിയിപ്പ്. ശനിയാഴ്‍ച രാത്രി ഷാര്‍ജ പൊലീസ് ആണ് ഇത്  സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

വെള്ളിയാഴ്‍ച മുതല്‍ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്‍തുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത വാദിയില്‍ നിന്നുള്ള വെള്ളം റോഡില്‍ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാര്‍ജ - അല്‍ ദൈത് റോഡോ അല്ലെങ്കില്‍ ഖോര്‍ഫകാന്‍ റോഡോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. ഷാര്‍ജ, ദുബൈ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ജബല്‍ ജെയ്‍സിലെ സിപ്‍ലൈന്‍ ഞായറാഴ്‍‌ച്ചയും  അടച്ചിടുന്നതാണ്.


Latest Related News