Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കനത്ത മഴ, ആറ് മരണം

January 01, 2022

January 01, 2022

മസ്കത്ത് : അതിശക്തമായ മഴയെ തുടർന്ന് ഒമാനിൽ ആറുപേർ മരിച്ചു. വിവിധ അപകടങ്ങളിലായാണ് ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് സേന അറിയിച്ചു. ഗവർണറേറ്റുകളിലും വാദികളും വീടുകളിലും കുടുങ്ങിയ ഇരുപതോളം പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. 


വാദികൾ മുറിച്ചുകടക്കരുതെന്ന് സിവിൽ ഡിഫൻസ് സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്ത് സീബ് വിലായത്തിലെ വാദിയിൽ നിന്നും രണ്ട് പേരെ അടക്കം 16 പേരെയാണ് വാദികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. റോഡുകളിൽ വെള്ളം കയറിയതിനാൽ മസ്കത്തിന്റെ വിവിധഭാഗങ്ങളിൽ ഗതാഗതം താറുമാറായി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ ബുധനാഴ്ച വരെ മഴ തുടർന്നേക്കും.


Latest Related News