Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് വിമാനത്താവളത്തിൽ നിന്നും യാത്രക്കാരന്റെ ബാഗിലെ മൊബൈലുകൾ മോഷ്ടിച്ചയാൾ പിടിയിൽ

March 20, 2022

March 20, 2022

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, യാത്രക്കാരന്റെ ബാഗിൽ നിന്നും ആറ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. വിമാത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോർട്ടറായി ജോലി ചെയ്യവെയാണ് ഇയാൾ മോഷണം നടത്തിയത്. 

2021 മാർച്ച്‌ മാസത്തിലാണ് സംഭവം നടന്നത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസി, ആറ് മൊബൈൽ ഫോണുകൾ കാണാതായെന്ന് പരാതിപ്പെടുകയായിരുന്നു.വിമാനത്താവളത്തിലെ പോർട്ടർ ആയ 29 കാരൻ, ബാഗ് തുറന്ന് ഫോണുകൾ എടുക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, അഞ്ച് ഫോണുകൾ പകുതി വിലയ്ക്ക് വിറ്റതായും പോലീസിനോട് പറഞ്ഞു. പതിനായിരം ദിർഹമാണ് ഫോണുകളുടെ വിലയായി യുവാവിന് ലഭിച്ചത്. ഇതുപയോഗിച്ച് സൺഗ്ലാസ് അടക്കമുള്ള ആഡംബര വസ്തുക്കൾ വാങ്ങിയതായും യുവാവ് കുറ്റസമ്മതം നടത്തി. ഇയാൾക്ക് മൂന്ന് മാസം തടവും 28000 ദിർഹം പിഴയുമാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാട് കടത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.


Latest Related News