Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഖത്തറുമായുള്ള ബന്ധം പഴയ നിലയിലാവില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി 

June 06, 2020

June 06, 2020

ദുബായ് : ഖത്തറിനെതിരായ ഉപരോധത്തിൽ നിലപാട് കടുപ്പിച്ച് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ്‌ രംഗത്തെത്തി. മറ്റു ഗൾഫ് രാജ്യങ്ങളും ഖത്തറും  തമ്മിലുള്ള ബന്ധം പഴയ നിലയിലേക്ക് തിരിച്ചു പോകാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.മൂന്ന് വർഷം പൂർത്തിയാക്കുന്ന ഉപരോധം പരിഗണിക്കപ്പെടേണ്ട വിഷയമല്ലെന്നും ഗൾഫ് ആകെ മാറിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ വീണ്ടും സജീവമാകുന്നതായുള്ള സൂചനകൾ പുറത്തു വരുന്നതിനിടയിലാണ് അൻവർ ഗാർഗാഷിന്റെ ഇക്കാര്യത്തിലുള്ള നിഷേധാത്മകമായ പ്രതികരണം.

ഗൾഫ് പ്രതിസന്ധിയുടെ കാരണങ്ങളും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. സമയമാവുമ്പോൾ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും ഡോ.അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News