Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഏജന്റിന്റെ ചതിയില്‍ കുടുങ്ങി എട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

June 16, 2021

June 16, 2021

ദുബൈ: യു.എ.ഇയില്‍ ഏജന്റിന്റെ ചതിയില്‍ പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍. എട്ടോളം തൊഴിലാളികളാണ് ജോലിയോ പാസ്‌പോര്‍ട്ടോ ലഭിക്കാതെ വഞ്ചനയില്‍ പെട്ടിരിക്കുന്നത്. നാട്ടിലേക്കു മടങ്ങാനോ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടാനോ സാധിക്കാത്ത അവസ്ഥയിലാണിവര്‍. ഇവരുടെ ദുരിതാവസ്ഥ മനസിലാക്കിയ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവം വിലയിരുത്തിയതായും സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
 30,000 രൂപ ഓരോരുത്തരും ഏജന്റിനു നല്‍കിയെന്നും ജോലി ഉറപ്പാണെന്ന വാഗ്ദാനത്തിലാണ് ഇവിടെ എത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ജോലിയോ, ഭക്ഷണോ ലഭിച്ചില്ലെന്ന് തൊഴിലാളികളില്‍ ഒരാളായ റെയ്ജുല്ല ദേവന്‍ പറയുന്നു.. സാമൂഹിക പ്രവര്‍ത്തകനായ ഹിദായത്ത്  അടൂരാണ് തൊഴിലാളികളെ താല്‍ക്കാലികമായി സംരക്ഷിച്ചത്. മാര്‍ച്ച് അഞ്ചിനാണ് തൊഴിലാളികള്‍ ഇവിടെ എത്തിയത്.


Latest Related News