Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും യു.എ.ഇയിൽ ഗോൾഡൻ വിസ

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : വ്യവസായ പ്രമുഖര്‍ക്കും സിനിമാതാരങ്ങള്‍ക്കും പിന്നാലെ വിദ്യാര്‍ഥികള്‍ക്കും യുഎഇ ഗോള്‍ഡൻ വിസ നൽകുന്നു. പത്താം ക്ലാസ്, പ്ലസ് ടു, കോളജ് പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ ഗോള്‍ഡൻ വിസ അനുവദിച്ചിട്ടുള്ളത്.

218 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ മലയാളി വിദ്യാര്‍ഥികളാണ് ഗോള്‍ഡൻ വിസയ്ക്ക് കൂടുതല്‍ അര്‍ഹരായിട്ടുള്ളത്. ദുബായിലെ ഏറ്റവും വലിയ ഗോള്‍ഡൻ വിസ ദാതാക്കളായ ഇസിഎച്ച്‌ ഡിജിറ്റല്‍ മുഖേനയാണ് കൂടുതല്‍ വിദ്യാര്‍ഥികളും ഗോള്‍ഡൻ വീസ കരസ്ഥമാക്കിയിട്ടുള്ളത്.ഇസിഎച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇക്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് കുട്ടികള്‍ ഗോള്‍ഡൻ വീസ ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആദിത്യൻ, മറിയം ബിൻത് സമീര്‍, റൈസ ജോസ്, ആശ ശ്രവണകുമാര്‍ എന്നീ മലയാളി വിദ്യാര്‍ഥികള്‍ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി.കേരളത്തിലെ സിനിമാതാരങ്ങളില്‍ ഭൂരിഭാഗവും ഇസിഎച്ച്‌ ഡിജിറ്റല്‍ വഴിയാണ് ഗോള്‍ഡൻ വിസ കരസ്ഥമാക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News