Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
തുഷാർ വെള്ളാപ്പള്ളിക്ക് പിന്നാലെ ഗോകുലം ഗോപാലന്റെ മകനും ദുബായിൽ അറസ്റ്റിൽ

August 28, 2019

August 28, 2019

ദുബായ് : ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇയില്‍ അറസ്റ്റില്‍.

ചെക്ക് കേസിലാണ് ബൈജു ഗോപാലന്‍ അറസ്റ്റിലായിരിക്കുന്നത്. അല്‍ ഐനിലെ ജയിലിലാണ് ബൈജു. 20 മില്യന്‍ ദിര്‍ഹത്തിന്റെതാണ്  ചെക്ക് കേസ്. തമിഴ്‌നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

ഒമാനില്‍ വച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യുഎഇക്ക് കൈമാറുകയായിരുന്നു.ഒരു കാലത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഗോകുലം ഗോപാലൻ പിന്നീട് വെള്ളാപ്പള്ളി നടേശനുമായി തെറ്റിപ്പിരിഞ്ഞു പാർട്ടി വിടുകയായിരുന്നു.ഗോപാലന്റെ രണ്ടു മക്കളിൽ ഒരാളായ ശബരീഷ് 2008 ൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

 

യു.എ.ഇയില്‍ അറസ്റ്റിലാവുന്ന കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ- സാമുദായിക- ബിസിനസ് ബന്ധങ്ങളുള്ള പ്രമുഖരുടെ മക്കളിൽ  മൂന്നാമത്തെയാളാണ്  ബൈജു ഗോപാലന്‍. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി നേരത്തെ ദുബായിൽ അറസ്റ്റിലായത് ലൈംഗിക പീഡന കേസിലാണ്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു പ്രമുഖ സി.പി.എം നേതാവിന്റെ ഒരേയൊരു പുത്രനും കഴിഞ്ഞ കുറെ കാലങ്ങളായി സാമ്പത്തിക കേസുകളിൽ കുടുങ്ങി ജയിലിലാണെന്നാണ് വിവരം. 


Latest Related News