Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ ചെറുവിമാനം പാർക്കിങ് തകർന്നുവീണ് പൈലറ്റിന് പരിക്കേറ്റു

September 01, 2022

September 01, 2022

അബുദാബി : അബൂദബിയിൽ ചെറുവിമാനം തകർന്നു വീണ് പൈലറ്റിന് പരിക്കേറ്റു. അബൂദബി ശൈഖ് സായിദ് മസ്ജിദിന് സമീപം പാർക്കിങ് മേഖലയിലാണ് സെസന്ന കാരവൻ വിഭാഗത്തിലെ ചെറുവിവിമാനം തകർന്നുവീണത്. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് ഒറ്റ എഞ്ചിനിൽ പറക്കുന്ന സെസന്ന കാരവൻ വിഭാഗത്തിൽ പെടുന്ന വിമാനം അബൂദബിയിൽ തകർന്നുവീണത്.അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദിന് പുറത്തെ പാർക്കിങ് ലോട്ടിലാണ് തകർന്ന വിമാനം പതിച്ചത്. അപകടത്തിൽ മറ്റാർക്കും പരിക്കില്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമി ക നിഗമനം. വിമാനം അൽബത്തീൻ വിമാനത്താവളത്തിലേക്ക് പറ ക്കുന്നതിനിടെയാണ് അപകടം. വിമാനം തകർന്നുവീഴാനുള്ള കാരണത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ജനറൽ സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News