Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ജി-20 ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാവും

November 21, 2020

November 21, 2020

റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ ജി-20 അംഗ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ഇന്ന് തുടക്കമാകും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി  ലോക നേതാക്കള്‍ സൗദിയിലെത്തി. റിയാദില്‍ നടക്കേണ്ടിയിരുന്ന കൂട്ടായ്‌മയുടെ പതിനഞ്ചാമത് ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയായാണ് നടക്കുക.സൗദി  ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടി രണ്ടു ദിവസം നീണ്ടു നില്‍ക്കും. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വിജയത്തിനായുള്ള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കിയതായി സൗദി  അറിയിച്ചു.

'21ാം നൂറ്റാണ്ടിന്‍റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍' എന്ന തലക്കെട്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ കീഴില്‍ നൂറിലധികം അനുബന്ധ സമ്മേളനങ്ങള്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ സൗദിയുടെ അധ്യക്ഷതയില്‍ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ രാജ്യങ്ങളിലെ വിവിധ വകുപ്പുകളുടെ സംയുക്ത വിര്‍ച്വല്‍ യോഗങ്ങളും നടന്നിട്ടുണ്ട്.

ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 20 അംഗ രാജ്യങ്ങള്‍ക്ക് പുറമെ ഉച്ചകോടികളില്‍ ചില രാജ്യങ്ങളും അന്താരാഷ്‌ട്ര കൂട്ടായ്‌മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്. ലോകത്തിനാവശ്യമായ ഉറച്ച തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉച്ചകോടികളില്‍ ഒന്നാണ് ജി20 ഉച്ചകോടി. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിലും കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിലും ജി20 യുടെ ശ്രമങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമാണുള്ളത്.

സൗദിയുടെ  അധ്യക്ഷതയില്‍ ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് ജി20 ഉച്ചകോടി ചേരുന്നത്. കൊവിഡ് പ്രതിസന്ധി പരിഹാരം കാണുന്നതിന് മാര്‍ച്ചില്‍ അസാധാരണ ഉച്ചകോടി ചേര്‍ന്നിരുന്നു. അതേസമയം,വിവിധ മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജി-20 ഉച്ചകോടി സൗദിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 യില്‍ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News