Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും

August 30, 2019

August 30, 2019

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്

ദുബായ് : യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസലിന് നാല് ഫില്‍സിന്‍റെ കുറവുണ്ടാകും. അന്താരാഷ്ട്ര ക്രൂഡോയില്‍ നിരക്കിന് അടിസ്ഥാനമാക്കിയാണ് ഈ വിലക്കുറവ്

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. ലിറ്ററിന് 2 ദിര്‍ഹം 37 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്‍റെ നിരക്ക് അടുത്തമാസം ഒമ്പത് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 28 ഫില്‍സാകും. സ്പെഷല്‍ പെട്രോളിന്‍റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്‍റെ വില 2 ദിര്‍ഹം 8 ഫില്‍സായും കുറയും. ഡിസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയും. 2 ദിര്‍ഹം 42 ഫില്‍സ് എന്ന ഡിസല്‍ നിരക്ക് ലിറ്ററിന് 2.38 ഫില്‍സാകും. അമേരിക്ക-ചൈന വ്യാപാരയുദ്ധമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഇടിയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.


Latest Related News