Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇ. യിൽ ഇന്ധനവില സർവകാല റെക്കോർഡിലേക്ക്, പെട്രോളിന് 3 ദിർഹം കടന്നു

February 28, 2022

February 28, 2022

അബുദാബി : യു.എ.ഇ. യിലെ ഇന്ധന വില സർവ്വകാല റെക്കോർഡിലേക്ക്. റഷ്യ യുക്രൈനെ ആക്രമിച്ചതിന്റെ പരിണിതഫലമായാണ് ഇന്ധനവില കുത്തനെ കൂടിയത്. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന മാർച്ച് മാസത്തിലെ വിലവിവരപ്പട്ടിക പ്രകാരം പെട്രോൾ വില ചരിത്രത്തിലാദ്യമായി 3 ദിർഹത്തിന് മുകളിലെത്തും. 

കൂടുതൽ പേരും ഉപയോഗിക്കുന്ന സൂപ്പർ പെട്രോളിന് നിലവിൽ 2 ദിർഹം 94 ഫിൽസാണ് വില. നാളെ മുതൽ 3 ദിർഹം 23 ഫിൽസിനാണ് സൂപ്പർ പെട്രോൾ ലഭിക്കുക. ഡീസലിന്റെ വിലയിൽ 31 ഫിൽസിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വില 2 ദിർഹം 88 ഫിൽസിൽ നിന്നും 3 ദിർഹം 19 ഫിൽസിലേക്ക് എത്തി. ഇപ്ലസ് പെട്രോളിന് 30 ഫിൽസാണ് വില കൂടിയത്. മാർച്ച് ഒന്ന് മുതൽ 3 ദിർഹം 5 ഫിൽസാണ് ഇപ്ലസിന്റെ വില.


Latest Related News