Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ ഇന്ധന വില കുറയും

December 29, 2021

December 29, 2021

അബുദാബി : 2022 ജനുവരി മാസത്തിൽ യുഎഇയിൽ ഇന്ധനവില കുറയുമെന്ന് ദേശീയ ഇന്ധനവില കമ്മിറ്റി അറിയിച്ചു. ജനുവരി മാസത്തിലെ സൂപ്പർ 98 പെട്രോൾ, സ്പെഷ്യൽ 95, ഇ പ്ലസ് 91, ഡീസൽ എന്നിവയുടെ വില അധികൃതർ പ്രഖ്യാപിച്ചു. 

നിലവിൽ 2.77 ദിർഹമുള്ള സൂപ്പർ പെട്രോൾ ജനുവരിയിൽ 2.65 ദിർഹത്തിന് ലഭിക്കും.  സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.66 ദിർഹത്തിൽ നിന്നും 2.53 ദിർഹമായി കുറയും. ഇ പ്ലസ് 91 പെട്രോളിന്റെ വിലയിലും മാറ്റമുണ്ട്. നിലവിൽ 2.58 ദിർഹം വിലയുള്ള ഇ പ്ലസ്, അടുത്തമാസം 2.46 ദിർഹത്തിന് ലഭിക്കും. ഡീസലിന്റെ വിലയിലും ഗണ്യമായ കുറവുണ്ട്. ഡിസംബർ മാസത്തിൽ 2.77 ദിർഹമുണ്ടായിരുന്ന ഡീസൽ അടുത്തമാസം 2.56 ദിർഹത്തിന് ലഭിക്കും.


Latest Related News