Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് മരണം

October 02, 2021

October 02, 2021

അബുദാബി: യുഎഇയില്‍  എയര്‍ ആംബുലന്‍സ് തകര്‍ന്ന് നാലു പേര്‍ മരിച്ചു. ഡോക്ടറും നഴ്‌സും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടിക്കിടെയാണ് എയര്‍ അംബുലന്‍സ് തകര്‍ന്നു വീണത്. രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചു.

പൈലറ്റ് ട്രെയിനര്‍ ഖമീസ് സഈദ അല്‍ ഹോളി, ലഫ്റ്റനന്റ് പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദി, വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷഹിദ് ഫറൂഖ് ഘോലം, നഴ്സ് ജോയല്‍ ക്വിയി സകാര മിന്റോ തുടങ്ങിയവരാണ് മരിച്ചത്.

വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അബുദാബി പോലീസ് അനുശോചനം അറിയിച്ചു. പൈലറ്റുമാരുടെയും മെഡിക്കല്‍ ടീമംഗങ്ങളുടെയും മരണത്തില്‍ അഗാധമായ ദു:ഖമുണ്ടെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അബുദാബി പോലീസ് ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 


Latest Related News