Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മറ്റൊരു ഫുട്‍ബോൾ താരം കൂടി കുഴഞ്ഞുവീണുമരിച്ചു

January 25, 2022

January 25, 2022

മസ്കത്ത് : ഒമാനിലെ പ്രാദേശിക ഫുട്ബോൾ ക്ലബ്ബ് താരം കുഴഞ്ഞുവീണു മരിച്ചു. അൽറുസ്താഖ് ഡിസ്ട്രിക്റ്റിലെ ജമാ അൽ അഹ്‍ലി ക്ലബ്ബിന്റെ താരമായിരുന്ന മുൻദിർ ബിൻ അലി അൽഹറാസിയാണ് മൈതാനമധ്യത്തിൽ കുഴഞ്ഞുവീണു മരിച്ചത്. ഉടനടി ചികിത്സ നൽകിയെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

 ജമാ അൽ അഹ്‍ലി, അൽ റുസ്താഖ് ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ മുൻ താരം അലി ബിൻ സയീദ് അൽഹറാസിയുടെ മകനാണ് മുൻദിർ. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒമാനിൽ ഫുട്‍ബോളർ കളിക്കിടെ മരണപ്പെടുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ മസ്കത്ത് ക്ലബ്ബ് താരം മുഖല്ലദ് അൽ റഖാദി മത്സരത്തിന് തൊട്ടുമുൻപുള്ള വ്യായാമം ചെയ്യവേ മരണമടഞ്ഞിരുന്നു.


Latest Related News