Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
ഉത്തരേന്ത്യയിൽ ദുരിതപ്പെയ്ത്ത് : 30 മരണം

August 19, 2019

August 19, 2019

യു.പി: തെക്കേ ഇന്ത്യയില്‍ പരക്കെ നാശം വിതച്ച പേമാരിയും കാറ്റും ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതമായി പെയ്തറിങ്ങുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഇതിനകം 30 പേര്‍ മരിച്ചു. 12 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. യമുന നദിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഇവിടെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യമുനയിലെ ജലനിരപ്പ് അപകട രേഖ മറികടന്നതോടെ ഹരിയാനയിലെ ഹാഥിനി കുണ്ട് അണക്കെട്ട് തുറന്നു വിട്ടു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ജലവൈദ്യുത പദ്ധതികളില്‍ പലതിലും ഉത്പാദനം നിര്‍ത്തിവച്ചു.

ഹിമാചല്‍ പ്രദേശില്‍ നൂറു കണക്കിന് ടൂറിസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.


Latest Related News