Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫുജൈറയിൽ വാഹനാപകടം,അഞ്ചു വയസ്സുകാരൻ മരിച്ചു

October 24, 2021

October 24, 2021

ദുബായ്: യുഎഇയിലെ ഫുജൈറയില്‍ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരനായ കുട്ടി മരിച്ചു. ഈജിപ്ഷ്യന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുട്ടി മരണപ്പെട്ടു.

അറബ് സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗവും അശ്രദ്ധയും ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സാലിഹ് അല്‍-ദന്‍ഹാനി അറിയിച്ചു. കുട്ടിയെ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്യാന്‍ അനുവദിച്ചതിന് രക്ഷിതാക്കളെ പോലീസ് കുറ്റപ്പെടുത്തുകയും ചെയ്തു. വാഹനമോടിക്കുമ്ബോള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News