Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ ഏഴ് വാഹനങ്ങളും സ്കൂൾ ബസും കൂട്ടിയിടിച്ചു; അഞ്ചു വിദ്യാർഥിനികൾക്ക് പരിക്ക് 

September 25, 2019

September 25, 2019

ദുബായ് : അബുദാബി-ദുബായ് റോഡിലെ അൽ മഖ്‌ത പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് സ്‌കൂൾ ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഇന്ന്(ബുധനാഴ്ച) 9.35 നായിരുന്നു അപകടം.നിസ്സാരമായി പരിക്കേറ്റ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് പോകാൻ അനുമതി നൽകിയതായി ദുബായ് പോലീസ് അറിയിച്ചു.

പാലത്തിലൂടെ കടന്നു പോകുന്നതിനിടെ സ്‌കൂൾ വാനും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇതേതുടർന്ന് പിന്നാലെ വരികയായിരുന്ന ആറോളം വാഹനങ്ങൾ കൂടി അപകടത്തിൽ പെടുകയായിരുന്നു. നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയതെന്നും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും പോലീസ് നിർദേശിച്ചു.പരിക്കേറ്റ കുട്ടികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


Latest Related News