Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ റൂവിയിൽ തീപ്പിടുത്തം, 11 പേർക്ക് പരിക്ക്

February 12, 2022

February 12, 2022

മസ്കത്ത് : റൂവിയിലെ വ്യാപാരസ്ഥാപനത്തിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 11 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും, ബാക്കിയുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഒമാൻ സമയം ഏഴ് മണിക്കാണ് റൂവിയിലെ ദോഫാർ വ്യാപാരബിൽഡിങ്ങിൽ അഗ്നിബാധ ഉണ്ടായത്. 


അപകടത്തെ തുടർന്ന് നഗരത്തിലാകെ കറുത്ത പുക ഉയർന്നത് ആളുകളെ പരിഭ്രാന്തരാക്കി. നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കടകളിൽ ഉള്ള ആളുകളെ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും, ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.


Latest Related News