Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്മാനിലെ ഇറാൻ സൂഖിൽ വൻ അഗ്നിബാധ,മലയാളികൾ ഉൾപെടെയുള്ളവരുടെ നിരവധി കടകൾ കത്തിനശിച്ചു 

August 05, 2020

August 05, 2020

അജ്മാന്‍ : അജ്മാനിലെ ഇറാനിയന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തിനശിച്ചു. മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളുടെ കടകളും അഗ്നിക്കിരയായിട്ടുണ്ട്.

150 ലേറെ കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. ഇതില്‍ 25 കടകള്‍ മലയാളികളുടേതാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ അടിയന്തര ഇടപെടല്‍ തീപ്പിടുത്തത്തിന്റെ വ്യാപ്തി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുമ്പ് തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ പറഞ്ഞു. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന മാർക്കറ്റ് ഈമാസം 15 ന് തുറക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് തീപിടിത്തമുണ്ടായത്.

അറ്റകുറ്റപ്പണിക്കായി വെൽഡിങ് നടക്കുന്നതിനിടെയുണ്ടായ തീപൊരിയിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയം. കാർപറ്റ് ഷോറുമുകൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വിൽക്കുന്ന നിരവധി ചെറിയ കടകളാണ് കത്തി നശിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News