Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ വി.എം.ബദറുദ്ദീന്‍ മസ്‌കത്തില്‍ നിര്യാതനായി

June 25, 2021

June 25, 2021

മസ്‌കത്ത്: മലപ്പുറം മങ്കട സ്വദേശിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മാതാവുമായ വലിയകത്ത് ബദറുദ്ദീന്‍ (വി.എം.ബദറുദ്ദീന്‍) മസ്‌കത്തില്‍ നിര്യാതനായി. മുംബൈയിലെ ആറ്റമിക് എനര്‍ജിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷമാണ് അദ്ദേഹം മസ്‌കത്തില്‍ എത്തിയത്.തുടര്‍ന്ന് വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മസ്‌കത്തിലെ സവാവി ഗ്രൂപ്പില്‍ മാനേജരായിരുന്നു. ഫിര്‍ ആയി ബര്‍സാത് എന്ന ഹിന്ദി സിനിമയും കോട എന്ന നോവലിനെ അടിസ്ഥാനമാക്കി മലയാള സീരിയലും നിര്‍മിച്ചിട്ടുണ്ട്. അത്താണി, കോട, കാരയ്ക്കാത്തോട്ടം എന്നീ കൃതികളുടെ രചയിതാവാണ്. വലിയകത്ത് റുഖിയ്യയാണ് ഭാര്യ. മക്കള്‍: ഷാഹിന്‍, ഖയസ്, ആസ്മ, ദീന. മരുമക്കള്‍: ഉമ്മര്‍കുട്ടി കുന്നുമ്മല്‍ (വണ്ടൂര്‍), അബ്ദുല്ല, ബാസില്‍ കുരുവങ്ങാടന്‍ (വാഴക്കാട്), സന (മുംബൈ).

 


Latest Related News