Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള യാത്രാവിലക്ക് നീട്ടിയതായി വ്യാജ പ്രചാരണം

August 18, 2021

August 18, 2021

മസ്കത്ത്: ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികൾ ദുരിതമനുഭവിക്കുമ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണങ്ങളും സജീവമാകുന്നു. ഒമാന്‍ ഇന്ത്യയില്‍നിന്നുള്ള യാത്രവിലക്ക് നീക്കിയതായുള്ള പ്രചാരണമാണ് ഇപ്പോൾ  വ്യാപക ആശയക്കുഴപ്പത്തിനിടയാക്കിയത്.. പ്രാദേശിക ദിനപത്രത്തിന്‍െറ പേരിലുള്ള വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും വെബ്‌സൈറ്റ് ലിങ്കുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ ഒമാനിലെ മലയാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചത്.

കഴിഞ്ഞ ജൂണ്‍ ആദ്യത്തിലാണ് സുപ്രീം കമ്മിറ്റി ഇന്ത്യയും പാകിസ്ഥാനുമടക്കം രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്. ഈ വിഷയത്തില്‍ പിന്നീട് ഒരു അറിയിപ്പും ഒമാന്‍ അധികൃതരില്‍ നിന്ന് ഉണ്ടായിട്ടില്ല.

അതിനിടെ ഒമാനില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ യാത്രവിലക്ക് വൈകാതെ നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം പ്രവാസികള്‍. നിലവിൽ ആയിരങ്ങളാണ് ഒമാനിലേക്ക് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ  കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് ഒമാന്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.


Latest Related News