Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദി തീരത്ത് ഇറാന്റെ എണ്ണക്കപ്പലിൽ സ്ഫോടനം

October 11, 2019

October 11, 2019

റിയാദ് : സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിൽ സ്ഫോടനം.ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇർന'യാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് സ്ഫോടനമുണ്ടായത്. കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായതായും, കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി(എൻ.ഐ.ഒ.സി)യുടെ ഉടമസ്ഥതയിലുള്ളതാണ് എണ്ണക്കപ്പൽ.ടാങ്കറിൽ നിന്നുള്ള എണ്ണ ചോർച്ച നിയന്ത്രണ വിധേയമാണെന്നു 'ഇർന' റിപ്പോർട്ട് ചെയ്തു.ഇന്ന് രാവിലെ പ്രാദേശിക സമയം 5 മണിക്കും 5.30 നും രണ്ടു തവണകളിലായാണ് മിസൈൽ ആക്രമണങ്ങൾ നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം,പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് സൗദി അറേബ്യയോ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്‍ത്ത് ഫ്ലീറ്റോ പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.


Latest Related News