Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ റെസ്റ്റോറന്റിൽ വൻ സ്ഫോടനം,നിരവധി കടകൾ തകർന്നു 

July 13, 2020

July 13, 2020

ദുബായ് : ദുബായിലെ അൽ ഖിസൈസിൽ റസ്റ്ററന്റിൽ വൻ സ്ഫോടനം.റെസ്റ്റോറന്റിലെ പാചകവാതകം ചോർന്നാണ്  അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് അൽ ഖിസൈസ് പോലീസ് സ്റ്റേഷനിലെ ഡെപ്യുട്ടി ഡയറക്റ്റർ ബ്രിഗേഡിയർ അബ്ദുൽ ഹലീം അൽ ഹാഷിമി പറഞ്ഞു.

അപകടത്തിൽ റെസ്റ്റോറന്റിന് സമീപമുള്ള ബ്യുട്ടി സലൂണും ഫാർമസിയും മൂന്നു കാറുകളും പൂർണമായും തകർന്നു.ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു. റെസ്റ്റോറന്റും സമീപത്തെ മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും മണിക്കൂറുകൾക്കകം ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News