Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഉമ്മുൽഖുവൈനിൽ വൈഫൈ അയൽക്കാരുമായി പങ്കുവെച്ച യുവാവിന് അമ്പതിനായിരം ദിർഹം പിഴ  

January 22, 2020

January 22, 2020

ഉമ്മുൽഖുവൈൻ : വൈ-ഫൈ കണക്ഷന്‍ അയല്‍വാസികള്‍ക്ക് വിറ്റതിന് ഏഷ്യന്‍ പ്രവാസി യുവാവിന് ഉമ്മുൽഖുവൈൻ കോടതി 50,000 ദിര്‍ഹം പിഴ ചുമത്തി. പ്രതി തന്റെ ഇന്റര്‍നെറ്റ് കണക്ഷനില്‍ നിയമവിരുദ്ധമായി ഒരു ബൂസ്റ്റര്‍ സ്ഥാപിച്ചു  താമസിച്ചിരുന്ന കെട്ടിടത്തിലെ ചില താമസക്കാര്‍ക്ക് പണമീടാക്കി  വൈഫൈ സേവനം നൽകിയിരുന്നു. യു.എ.ഇ നിയമമനുസരിച്ച്  ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് പ്രതിയെ പിടികൂടിയത്.തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കനത്ത പിഴയും കോടതി ചാര്‍ജുകളും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.


Latest Related News