Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എമിറേറ്റ്സ്‌ എയർലൈൻസ് ഡിജിറ്റൽ പാസ്പോർട്ട് സംവിധാനം വിപുലീകരിക്കുന്നു

September 24, 2021

September 24, 2021

ദുബായ് : കാലങ്ങളായി പിന്തുടർന്ന് വരുന്ന "കടലാസ്" പാസ്‌പോർട്ടിൽ നിന്നും പൂർണമായും ഡിജിറ്റലാവാൻ എമിറേറ്റ്സ് തയ്യാറെടുക്കുന്നു. 12 കേന്ദ്രങ്ങളിലെ പാസ്‌പോർട്ടുകൾ ഡിജിറ്റൽ ആക്കിക്കൊണ്ട് ജൂൺ മാസത്തിൽ നടത്തിയ ആദ്യപരീക്ഷണം വൻ വിജയമായതോടെയാണ് ഈ നീക്കം. ഏപ്രിലിൽ ദുബായിൽ നിന്നുള്ള ചില റൂട്ടുകളിലും പരീക്ഷണാർത്ഥം ഡിജിറ്റൽ പാസ്പോർട്ട് ഉപയോഗിച്ചിരുന്നു. 

120 ലേറെ ഇടങ്ങളിലേക്ക് കൂടി ഡിജിറ്റൽ പാസ്‌പോർട്ടിന്റെ സേവനം വ്യാപിപ്പിക്കാനാണ് അധികൃതർ പദ്ധതി ഇടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും യാത്രക്കാരെ ഈ നീക്കം സഹായിക്കും. വാക്സിനേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും, കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ബുക്ക് ചെയ്യാനും ഡിജിറ്റൽ പാസ്പോർട്ട് ആപ്പ് ഉപയോഗിക്കാമെന്നും എമിറേറ്റ്സ് സിഇഒ ആദിൽ അൽ റിദ അറിയിച്ചു.


Latest Related News