Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്; ലോകത്ത് ആദ്യം

November 24, 2020

November 24, 2020

ദുബായ്: തങ്ങളുടെ മുഴുവന്‍ യാത്രക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് വിമാന കമ്പിനിയായ എമിറേറ്റ്‌സ്. കൊവിഡ്-19 ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഡിസംബര്‍ ഒന്നിനു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എ.ഐ.ജി ട്രാവലുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ഒരുക്കുന്നത്. 

എയര്‍ലൈന്‍സ് രംഗത്തും ഇന്‍ഷുറന്‍സ് രംഗത്തും ഇത് ആദ്യത്തെ സംഭവമാണെന്ന് എമിറേറ്റ്‌സ് അവകാശപ്പെട്ടു. എമിറേറ്റ്‌സിന്റെ എല്ലാ യാത്രക്കാര്‍ക്കും സമ്മര്‍ദ്ദരഹിതമായ യാത്ര പ്രദാനം ചെയ്യുന്നതിനാണ് ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയത് എന്ന് കമ്പനി പറയുന്നു.  

എമിറേറ്റ്‌സുമായി കോഡ് ഷെയര്‍ ചെയ്യുന്ന മറ്റ് കമ്പനികളുടെ വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഈ വിമാനങ്ങളിലെ ടിക്കറ്റുകളുടെ നമ്പറുകള്‍ 176 ലാണ് ആരംഭിക്കുന്നത്.

യാത്രയ്ക്കിടെ കൊവിഡ് ബാധിച്ചാല്‍ വിദേശത്ത് ചികിത്സിക്കാനായി അഞ്ചു ലക്ഷം ഡോളര്‍ വരെ ലഭിക്കും. യാത്രക്കാരനോ ബന്ധുവിനോ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നാല്‍ 7500 ഡോളര്‍ വരെ ലഭിക്കും. 

നേരത്തേ കൊവിഡ് രോഗികളായ യാത്രക്കാര്‍ക്കു മാത്രമായി എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പമാണ് സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News