Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇന്ത്യ - യു എ ഇ വിമാന സെര്‍വീസ് ജൂലൈ 7 മുതല്‍ പുനരാരംഭിക്കാനായേക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്

June 27, 2021

June 27, 2021

ദുബായ് : ഇന്ത്യ-യു എ ഇ വിമാന സെര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനരാരംഭിക്കാനായേക്കുമെന്ന്എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. സര്‍കാരില്‍ നിന്നും കൃത്യമായ യാത്രാ നിര്‍ദേശങ്ങള്‍ക്കും അനുമതികള്‍ക്കുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നു  പ്രതീക്ഷിക്കുന്നതായും ഒരു യാത്രക്കാരന്റെ ട്വീറ്റിന് എമിറേറ്റ്‌സ് റിട്വീറ്റ് ചെയ്തു.

എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ ജൂലൈ ഏഴ് മുതല്‍ ഇന്ത്യയിൽ നിന്നും യു എ ഇയിലേക്ക് ടികെറ്റ് ബുക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. മുംബൈ-ദുബൈ എകോണമി ക്ലാസ് ടികെറ്റിന് 43,683 രൂപയാണ് നിരക്ക്.

നേരത്തെ യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റിപ്പോര്‍ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടയിലാണ് ജൂലൈ ഏഴ് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനായേക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചത്. ഇത് നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്.


Latest Related News