Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ തെരുവിൽ കഴിഞ്ഞിരുന്ന അനിതാ ബാലുവിന്റെ സംരക്ഷണം എമിഗ്രേഷൻ ഏറ്റെടുത്തു

February 12, 2022

February 12, 2022

ദുബായ് : ഭർത്താവ് വരുത്തിവച്ച കനത്ത സാമ്പത്തിക ബാധ്യതകളെ തുടർന്ന് മാസങ്ങളായി ദുബായിൽ തെരുവിൽ കഴിയുന്ന മലയാളി വനിതയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തു.തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവിനാണ് അധികൃതർ സംരക്ഷണം നൽകിയത്. ഇവരുടെ കട ബാധ്യതകൾ തീർക്കാനും എമിഗ്രേഷൻ ശ്രമം  തുടരുന്നതായാണ് റിപ്പോർട്ട്.ഇവരെ പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കും.അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അധികൃതർ അറിയിച്ചു.

ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലാണ് മാസങ്ങളായി അനിത കഴിഞ്ഞുകൂടുന്നത്.  ബൂത്തിലെ കുഞ്ഞു സ്റ്റൂളിലിരുന്ന് ഉറങ്ങിയിരുന്ന അനിത പ്രഭാതകൃത്യങ്ങൾ നടത്തിയിരുന്നത് തൊട്ടടുത്തെ പൊതുശൗചാലയത്തിലായിരുന്നു. പരിസരം വൃത്തിയാക്കുന്നതിനെ തുടർന്ന് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. തന്റെ പ്രശ്നം പരിഹരിക്കാതെ എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ. സാമൂഹിക പ്രവർത്തകരായ അ‍ഡ്വ.ഏബ്രഹാം പി. ജോൺ, ജിജോ എന്നിവർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്. ഭർത്താവ്  ബാലു വരുത്തിവച്ച ലക്ഷങ്ങളുടെ കടബാധ്യതകളായിരുന്നു അനിതയ്ക്ക് ഉണ്ടായിരുന്നത്.

ഭർത്താവ് ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും  വിവിധ  ബാങ്കുകളിൽ നിന്ന് ബാലു വൻതുക വായ്പയെടുക്കുകയും ചെചെയ്തിരുന്നു. അതിനെല്ലാം ജാമ്യം നിർത്തിയത് ബിസിനസിൽ കൂടെയുണ്ടായിരുന്ന ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ  ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും  കൊണ്ട്  പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്കുകാരും മറ്റൊരു  കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. പഠിച്ച സ്കൂളിൽ തന്നെ ചെറിയൊരു ജോലിയിൽ പ്രവേ ശിച്ച മകന്റെ കൂടെ താമസിക്കാനും അനിത തയാറായില്ല.

കൂടുതൽ വായിക്കാം :

ബിസിനസ് പൊളിഞ്ഞപ്പോൾ ഭർത്താവ് നാട്ടിലേക്ക് മുങ്ങി രണ്ടാം വിവാഹം കഴിച്ചു,ദുബായിൽ തെരുവിൽ ജീവിക്കുന്ന അനിതാ ബാലുവിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ 

 


Latest Related News