Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബലിപെരുന്നാൾ; ഓഗസ്റ്റ് 11 ന് സാധ്യതയെന്ന് ദുബായ്

July 28, 2019

July 28, 2019

ദുബായ്: ഈ വർഷത്തെ ബലി പെരുന്നാൾ ഒാഗസ്റ്റ് 11ന് ആയിരിക്കാൻ സാധ്യത. പ്രമുഖരായ രണ്ട് ജ്യോതിശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. . ഓഗസ്റ്റ് 2നായിരിക്കും ദുൽഹജ് ഒന്ന്. ഇതുപ്രകാരം അറഫാ ദിനം 10നായിരിക്കുുമെന്ന് ഇന്‍റർനാഷനൽ അസ്ട്രോണമി സെൻ്റർ ഡയറക്‌ടർ മുഹമ്മദ് ഷൗഖത് ഒദെ, കുവൈത്തി ഗോളശാസ്ത്രജ്ഞനും ചരിത്രകാരനുമായ ആദിൽ അൽ സാദൂൻ എന്നിവർ പറഞ്ഞു.  ഇതനുസരിച്ച് ഒാഗസ്റ്റ് 10 മുതൽ 13 വരെ പൊതുജനങ്ങൾക്ക് അവധി ആസൂത്രണം ചെയ്യാമെന്നും പറയുന്നു. ഇബ്രാഹിം നബി ദൈവ കൽപന മാനിച്ച് മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാൻ തയ്യാറായതിൻ്റെ സ്മരണ പുതുക്കുന്ന ദിനമാണ് ബലി പെരുന്നാളായി ആഘോഷിക്കുന്നത്.


Latest Related News