Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ സമ്മാനിച്ചു

June 25, 2023

June 25, 2023

ന്യൂസ് ഏജൻസി 

കൈറോ :ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.. ഈജിപ്ത് സന്ദർശനത്തിനിടെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്.  ഈജിപ്ത്. പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടികാഴ്ചക്ക് മുൻപായിരുന്നു പുരസ്‌കാര സമർപ്പണം. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

ഈജിപ്തിലെത്തിയ മോദി ഇന്ന് ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം പള്ളിയും കെയ്‌റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. കൂടാതെ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി.

ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി മരണപ്പെട്ട നാലായിരത്തോളം ഇന്ത്യൻ സൈനികരുടെ ഓർമക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് ഹീലിയോപോളിസ്. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയെ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ ഈജിപ്തിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക -https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News